2011-03-10

അജയന്‍ അജയന്‍ കു ആയ കഥ

ഞങ്ങളുടേ നാട്ടില്‍ ഒരു അജയനുണ്ട് . ഒരു പാവം ചങ്ങാതി. ടീ കക്ഷി പണ്ട്  സ്കൂളില്‍ പഠിക്കുന്ന കാലം .നാലില്‍ നിന്ന് ജയിച്ച് അഞ്ചില്‍ എത്തി.നാട്ടിലെ എല്ലവരും പഠിക്കുന്ന നെടിയവിള സ്കൂളില്‍.ക്ലാസ്സ് ടീച്ചര്‍ വന്നു ഹാജര്‍ വിളിച്ചു . “അജയന്‍ “ ക്ലാസ്സിലെ രണ്ടു ഭാഗത്തു നിന്നു ഹാജര്‍ മുഴങ്ങി. ടീച്ചര്‍ തലയുയര്‍ത്തി നോക്കി. കാര്യം മനസ്സിലായി. ക്ലാസ്സില്‍ രണ്ടു അജയന്‍ മാര്‍ ഉണ്ടായിരുന്നു. നമ്മുടെ അജയന്റെ കഷ്ടകാലത്തിനൊ ടീച്ചറുടെ തെറ്റൊ? അജയന്‍ മാരുടെ ഇനിഷ്യല്‍ ഹജരുപൊസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. അജയന്‍ മാരുടെ ഇനിഷ്യല്‍ ടീച്ചര്‍ ചോദിച്ചൂ.അതു പാവം നമ്മുടെ അജയനൊടായിപ്പോയി.അജയന്‍ ഒന്നു പരുങ്ങി.കാരണം കക്ഷിക്കു ഇനിഷ്യല്‍ എന്താണു എന്നു മനസ്സിലായില്ല.നാട്ടിന്‍ പുറത്തെ അഞ്ചാം ക്ലാസ്സ് അല്ലെ, ഇനിഷ്യല്‍ എന്താണു എന്നുള്ള പ്രായോഗികജ്ഞാനം ഇല്ല.ടീച്ചര്‍ക്കു കാര്യം മനസ്സിലായി. ബാക്കിയുള്ളവര്‍ക്കു കൂടി മനസ്സിലായിക്കോട്ടെ എന്നു വിചരിച്ചൂ ടീച്ചര്‍ അച്ഛന്റെ പേരിന്റെ ആദ്യ അക്ഷരമാണു നമ്മുടെ ഇനിഷ്യല്‍ എന്നു പറഞ്ഞു  കൂടുതല്‍ വിവരിക്കനായിട്ട് ടീച്ചര്‍ തുടങ്ങുന്നതിനു മുന്‍പ് അജയന്‍ തന്റെ ഇനിഷ്യല്‍ കണ്ടുപിടിച്ച സന്തോഷത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു ടീച്ചറെ എന്റെ ഇനിഷ്യല്‍ ‘കു’ ആണ്.ടീച്ചര്‍ ഞെട്ടി.’‘കു’‘ടീച്ചര്‍ എടുത്തു ചോദിച്ചു.“ആ...അതെ.” അജയന്‍ തീര്‍ത്തു പറഞ്ഞു.പോരെ പൂരം.ക്ലാസ്സില്‍ കൊലച്ചിരി മുഴങ്ങി.സംഭവം അജയന്റെ അച്ഛന്റെ പേരു കുമാരന്‍ എന്നാണു.കുമാരന്റെ  ‘’കു’‘ അജയന്‍ ഇനിഷ്യല്‍ ആയി എടുത്തു. അങ്ങനെ അജയന്‍ ഇപ്പോഴും ഞങ്ങള്‍ക്കു “അജയന്‍ കു“ ആണു.ഓരൊ പേരു വരുന്ന വഴിയെ..                   വാല്‍കഷണം....ജീവിതത്തില്‍ ആദ്യമായി പേരും ഇനിഷ്യലും തെറ്റിയ അജയനിന്നു ഒരുപാടു പേരുടെ പേരും ഇനിഷ്യലും തിരക്കുന്ന ഞങ്ങളുടെ സ്വന്തം പോസ്റ്റ്മാനായതു ജീവിതത്തിന്റെ വിധി വിപരീതമാവാം എന്നാലും അജയന്‍ ഇപ്പോഴും ഞങ്ങല്‍ക്കു അജയന്‍ കു ആണു.